അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. ബിശ്വജിത്പാല് (35) ആണ് മരിച്ചത്. നെഞ്ചിനാണ് വെടിയേറ്റത്. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി അഗര്‍ത്തലയിലെ ബദര്‍ഘട്ടില്‍ വെച്ചാണ് സംഭവം.
വീടിന് 200 മീറ്റര്‍ അകലെ വെച്ചാണ് ബിശ്വജിത്തിന് വെടിയേറ്റത്. സംഭവത്തില്‍ അറസ്റ്റുകളൊന്നും ഉണ്ടായിട്ടില്ല. ഭൂമി തര്‍ക്കമാണ് കൊലക്കു കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: