തിരുവനന്തപുരം: തനിക്ക് മന്ത്രിയാകണമായിരുന്നെങ്കില്‍ അത് നേരത്തെ ആകാമായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ചെന്നിത്തല മന്ത്രിസഭയിലെത്തണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. വെള്ളാപ്പള്ളി നടേശന് സ്വന്തം അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. ഭരണനേതൃത്വത്തില്‍ ചെന്നിത്തല എത്തേണ്ടത് നിലവിലെ സാഹചര്യത്തില്‍ അനിവാര്യമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: