മെഗാ ബ്ലോക്കിന് തുടക്കം; ട്രെയിനുകള്‍ വൈകി

സ്വന്തം ലേഖകന്‍
Monday 25 June 2018 1:20 am IST

കൊച്ചി: തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ചകളിലെ മെഗാ ബ്ലോക്കിന് തുടക്കമായി. മെഗാ ബ്ലോക്കിന്റെ ഭാഗമായി ഇന്നലെ ഏഴു ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. വരുന്ന അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. 90 മിനിറ്റ് നീളുന്ന ബ്ലോക്കുകളായിട്ടാവും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയെന്ന് റെയില്‍വേ അറിയിച്ചു. 

മെഗാ ബ്ലോക്ക് കൂടാതെ തൃശൂരിലും വളപട്ടണത്തും തിരുനെല്‍വേലിയിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. അറ്റകുറ്റപ്പണിക്കാവശ്യമായ ഇടവേള ലഭിക്കുന്ന തരത്തില്‍ ആഗസ്ത് 15ന് പുതിയ സമയക്രമം നിലവില്‍ വരും. 22 കിലോമീറ്റര്‍ ട്രാക്ക് നവീകരണമാണ് പ്രതിമാസം ലക്ഷ്യമിടുന്നത്. 

റദ്ദാക്കിയ ട്രെയിനുകള്‍

 എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (6.00), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (13.05),  ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍ (9.05),  തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ (10.55),

ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (7.05),  കായംകുളം-എറണാകുളം-പാസഞ്ചര്‍ (8.35),  എറണാകുളം-കായംകുളം പാസഞ്ചര്‍,  (ആലപ്പുഴ വഴി-10.05),  കായംകുളം-എറണാകുളം പാസഞ്ചര്‍  (ആലപ്പുഴ വഴി-13.10),  എറണാകുളം-കായംകുളം പാസഞ്ചര്‍ (കോട്ടയം വഴി-12.00),  കായംകുളം എറണാകുളം പാസഞ്ചര്‍ (കോട്ടയം വഴി-17.10),  കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി-11.10),  എറണാകുളം-കൊല്ലം മെമു (ആലപ്പുഴ വഴി-19.40),  പാലക്കാട്-എറണാകുളം മെമു (8.25),  എറണാകുളം-പാലക്കാട് മെമു (15.10)

വൈകിയോടിയ ട്രെയിനുകള്‍

ഗുരുവായൂര്‍-ചെന്നൈ എഗ്മൂര്‍ എക്സ്പ്രസ് രാത്രി 9.25 നു പകരം 11.25ന് ഗുരുവായൂരില്‍ നിന്നും പുറപ്പെട്ടു.   നാഗര്‍കോവില്‍-മംഗളൂരു ഏറനാട് എക്സ്പ്രസ് ഒരുമണിക്കൂര്‍ നാല്‍പ്പത് മിനിട്ട് വൈകി. പുലര്‍ച്ചെ 3.40ന് ആണ് നാഗര്‍കോവിലില്‍ നിന്നും പുറപ്പെട്ടത്.   മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ്, ഓഖ-എറണാകുളം എക്സ്പ്രസ്, നിസാമുദ്ദീന്‍-തിരുവനന്തപുരം വീക്ക്ലി’ട്രെയിന്‍.

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.