കരസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയുടെ കൊലപാതകം: മേജര്‍ അറസ്റ്റില്‍

Monday 25 June 2018 1:27 am IST
വാഹനാപകടത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ മൃതദേഹ പരിശോധനയില്‍ ഷൈലജയുടെ കഴുത്ത് അറുത്ത നിലയിലാണെന്ന് കണ്ടെത്തി.

ന്യൂദല്‍ഹി: കരസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കുടുംബ സുഹൃത്തായ കരസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഞായറാഴ്ച മീററ്റിലെ സദാറില്‍ വെച്ചാണ് പ്രതിയെന്ന് സംശയിക്കുന്ന മേജര്‍ നിഖില്‍റായ് ഹാണ്‍ഡയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജ ദ്വിവേദിയെയാണ് ദല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ ശനിയാഴ്ച കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 

വാഹനാപകടത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പോലീസ് സംഭവസ്ഥലത്തെത്തിയത്. എന്നാല്‍ മൃതദേഹ പരിശോധനയില്‍ ഷൈലജയുടെ കഴുത്ത് അറുത്ത നിലയിലാണെന്ന് കണ്ടെത്തി.

കുടുംബ സുഹൃത്തായ മേജറുമായി കുറച്ചു നാളായി ഇവര്‍ ശത്രുതയിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. സംഭവശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഷൈലജയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയതാകാമെന്നും പോലീസ് സംശയിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.