ഇ. ശ്രീധരനെ പുതിയ ദൗത്യമേല്‍പ്പിച്ച് മോദി

Monday 25 June 2018 1:28 am IST

ന്യൂദല്‍ഹി: രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ നിലവാരം നിശ്ചയിക്കുന്നതിന് സമിതി രൂപീകരിക്കാനുള്ള ശുപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചു. സമിതിയുടെ അധ്യക്ഷനായി മെട്രോമാന്‍ ഇ. ശ്രീധരനെ സര്‍ക്കാര്‍ നിയമിച്ചു. 1995 മുതല്‍ 2012വരെ ദല്‍ഹി മെട്രോയുടെ മാനേജിംഗ് ഡയറക്ടറായിരുന്ന ശ്രീധരന്‍ കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ മെട്രോ സര്‍വീസ് പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 

 സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ളതും സൗകര്യപ്രദവുമായ യാത്രാ സംവിധാനങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നതെന്ന് കഴിഞ്ഞ ദിവസം ദല്‍ഹി മെട്രോയുടെ മുഡ്ക-ബഹദുര്‍ഖണ്ഡ് പാത ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞിരുന്നു. ഇന്ത്യയില്‍ തന്നെ മെട്രോ കോച്ചുകള്‍ നിര്‍മിക്കാനാവുന്ന രീതിയില്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി മെച്ചപ്പെടുത്തണമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മെട്രോ നിര്‍മാണത്തില്‍ മറ്റു രാജ്യങ്ങങ്ങള്‍ക്ക് ഇന്ത്യ സഹായം നല്‍കുന്നുണ്ടെന്നും വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.