തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്ത് ജില്ലകളിലെ 24 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്കരന് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്കി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട,് കണ്ണൂര്‍ ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും വയനാട്ടിലെയും കണ്ണൂരിലെയും ഓരോ നഗരസഭ വാര്‍ഡുകളിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.
അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതല്‍ ജൂലൈ ഒന്‍പത് വരെ ഓണ്‍ലൈനായി നല്‍കാം. പേര് ഉള്‍പ്പെടുത്തുന്നതിന് – ഫാറം 4, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന് ഫാറം – 6, പോളിംഗ് സ്റ്റേഷന്/വാര്‍ഡ് സ്ഥാനമാറ്റം – ഫാറം 7 ലുമുള്ള അപേക്ഷകളാകും ഓണ്‍ലൈനായി സ്വീകരിക്കുക. പേര് ഒഴിവാക്കുന്നതിന് -ഫാറം 5 ല്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷ നല്‍കണം. അവകാശവാദങ്ങളിന്മേല് ജൂലൈ 20 നകം തീര്‍പ്പ് കല്‍പ്പിച്ച് 24 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയതിയായ 2018 ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത് നഗരസഭ താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ പട്ടിക www.lsgelection.kerala.gov.in/eroll ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: