മോസ്ക്കോ: ബ്രസീലിന്റെ വിങ്ങര്‍ ഡഗ്ളസ് കോസ്റ്റയും പ്രതിരോധനിരക്കാരന്‍ ഡാനിലോയും സെര്‍ബിയക്കെതിരായ അവസാന മത്സരത്തില്‍ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് ഇവരെ ഒഴിവാക്കിയതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട്് ചെയ്യുന്നു.
കോസ്റ്ററിക്കക്കെതിരായ മത്സരത്തിനിടയ്്ക്കാണ് കോസ്റ്റയ്ക്ക് പരിക്കേറ്റത്. പരിക്ക് മൂലം ഡാനില്‍ കോസ്റ്ററിക്കക്കെതിരായ മത്സരത്തിലും കളിച്ചില്ല. മോസ്ക്കോയില്‍ 27-നാണ് സെര്‍ബിയ- ബ്രസീല്‍ മത്സരം. ഈ രണ്ട് കളിക്കാരും ടീമിനൊപ്പം മോസ്ക്കോയിലേക്ക് പോകില്ല്.
കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയ ബ്രസീല്‍ ഗ്രൂപ്പ്് ഇ യില്‍ നാലു പോയിന്റുമായി മുന്നില്‍ നില്ക്കുകയാണ്്. സെര്‍ബിയക്കെതിരായ മത്സരത്തില്‍ ഒരു പോയിന്റു നേടിയാല്‍ ബ്രസീലിന് ലോകകപ്പിന്റെ നോക്കൗട്ടില്‍ കടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: