കൂത്തുപറമ്പ്: അച്ചടി ജോലികള്‍ക്ക് ആവശ്യമായ വിവിധയിനം പേപ്പറുകള്‍ ലഭ്യമാക്കണമെന്നും അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്ക്കുന്ന ചെറുകിട അച്ചടിശാലകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടി സ്വീകരിക്കണമെന്നും കേരള പ്രിന്റേഴ്സ് അസോസിയേഷന് തലശ്ശേരി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. പ്രശസ്ത സിനിമാസംവിധായകന് ടി.ദീപേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് പി.എ.അഗസ്റ്റിന്, പി.സുനില്‍ കുമാര്‍, എം.പി.പ്രദീപ് കുമാര്‍, കെ.വി.മോഹനന്, കെ.വിനയരാജ്, പി.വി.പുരുഷോത്തമന്, എം.വി.മോഹനന്, കെ.വി.രജീഷ്, സുഗുണന് തുടങ്ങിയവര്‍ സംസാരിച്ചു. മുതിര്‍ന്ന അംഗങ്ങളായ കെ.പി.രാഘവന്, പി.ബാലന് മാസ്റ്റര്‍ എന്നിവരെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: