ജിഡിഎസ് ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അനുവദിക്കണം: ഭാരതീയ പോസ്റ്റല്‍ അസോസിയേഷന്‍

Sunday 24 June 2018 11:05 pm IST

 

കണ്ണൂര്‍: തപാല്‍ മേഖലയിലെ അടിസ്ഥാന വിഭാഗമായ ജിഡിഎസ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ മറ്റിതര റഗുലര്‍ ജീവനക്കാര്‍ക്കും അനുവദിച്ചുകൊണ്ടുള്ള കമലേഷ് ചന്ദ്ര റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിന്റെ വെളിച്ചത്തില്‍ ഡല്‍ഹി പ്രിന്‍സിപ്പള്‍ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേഷന്‍ ട്രിബ്യൂണ്‍ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും വിധിയില്‍ പറഞ്ഞത് പ്രകാരം എംടിഎസ് പ്രമോഷന്‍ ലഭിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും അവരുടെ ജിഡിഎസ് സര്‍വ്വീസ് പെന്‍ഷനബിള്‍ സര്‍വ്വീസ് ആയി കണക്കാക്കണമെന്നും റിട്ടയര്‍ ചെയ്ത മുഴുവന്‍ ജിഡിഎസ് ജീവനക്കാരുടെയും ജിഡിഎസ് സര്‍വ്വീസ് എട്ടില്‍ അഞ്ച് എന്ന അനുപാതത്തില്‍ കണക്കാക്കി മുഴുവന്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്നും ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ബിഎംഎസ് കാര്യാലയത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ തപാല്‍ ജീവനക്കാരുടെ കണ്‍വെന്‍ഷന്‍ കേന്ദ്ര ഗവണ്‍മെന്റിനോടും തപാല്‍ വകുപ്പിനോടും ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷന്‍ ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ക്ലാസ് മൂന്ന് സര്‍ക്കിള്‍ സെക്രട്ടറി പി.കെ.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. 

ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, തലശ്ശേരി പോസ്റ്റല്‍ ഡിവിഷന് കീഴിലുള്ള ജീവനക്കാരുടെ കണ്‍വെന്‍ഷനാണ് കണ്ണൂരില്‍ നടന്നത്. ജിഇഎന്‍സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.രാജേന്ദ്രന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍, ബിപിഇഎഫ് സംസ്ഥാന കണ്‍വീനര്‍ കെ.നാരായണന്‍, ബിപിഇഎ ഗ്രൂപ്പ് സി അഖിലേന്ത്യാ ഓര്‍ഗനൈസിങ്ങ് സെക്രട്ടറി വിജയന്‍ പി പകരത്ത്, സര്‍ക്കിള്‍ സെക്രട്ടറി എന്‍.ഹരികുമാര്‍, ബിപിഇഎ പോസ്റ്റ്മാന്‍-എംടിഎസ് സര്‍ക്കിള്‍ പ്രസിഡണ്ട് കെ.കെ.വിനോദ്, എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.മധുസൂദനന്‍, ബിആര്‍എംഇയു ക്ലാസ് 3 സര്‍ക്കിള്‍ സെക്രട്ടറി എം.പി.ദിനേശന്‍, ബിഇഡിഇയു സര്‍ക്കിള്‍ വൈസ് പ്രസിഡണ്ട് യു.അജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.എന്‍.അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും എസ്.ഹരീന്ദ്രന്‍ നന്ദിയും  പറഞ്ഞു. കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷന്‍ യൂണിയന്റെ പുതിയ ഭാരവാഹികളായി പോസ്റ്റല്‍ ക്ലാസ് 3 യൂണിയന്‍-ടി.പ്രഭാകരന്‍(പ്രസിഡണ്ട്), എസ്.ഹരീന്ദ്രന്‍(സെക്രട്ടറി, ഷഖീന ബാവ-ട്രഷറര്‍ എന്നിവരെയും പോസ്റ്റ്മാന്‍/എംടിഎസ് യൂണിയന്‍ ഭാരവാഹികളായി കെ.അനീഷ് കുമാര്‍-പ്രസിഡണ്ട്, കെ.രാജേഷ്-സെക്രട്ടറ, പി.ടി.രാജേന്ദ്രന്‍-ട്രഷറര്‍ എന്നിവരെയും ജിഡിഎസ് യൂണിയന്‍ ഭാരവഹികളായി കെ.എന്‍.അബ്ദുള്‍ ഗഫൂര്‍-പ്രസിഡണ്ട്, പി.വി.രമേശന്‍-സെക്രട്ടറി, കെ.ഡി.ബിനില്‍-ട്രഷറര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.