പങ്കാളിത്ത പെന്‍ഷന്‍ നിര്‍ത്തലാക്കി സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ അനുവദിക്കണം: ജിഇഎന്‍സി

Sunday 24 June 2018 11:05 pm IST

 

കണ്ണൂര്‍: യുപിഎയുടെ നേതൃത്വത്തിലുള്ള മുന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പങ്കാളിത്ത പെന്‍ഷന്‍ മുന്‍കാല പ്രാബല്യത്തോടെ നിര്‍ത്തലാക്കി സ്റ്റാറ്റിയട്ടറി പെന്‍ഷന്‍ പുനസ്ഥാപിക്കണമെന്ന് ബിഎംഎസ് നേതൃത്വത്തിലുള്ള കേന്ദ്ര സംസ്ഥാന ജീവനക്കാരുടെ(ജിഇഎന്‍സി) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. പി.കെ.സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാ ജനറല്‍ സെക്രട്ടറി എം.പി.രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.രാജേന്ദ്രന്‍, എം.ടി.സുരേഷ് കുമാര്‍, എസ്.ഹരീന്ദ്രന്‍, വി.ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എം.ടി.മധുസൂദനന്‍ സ്വാഗതവും കെ.ഡി.പ്രദീപന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി പി.കെ.സദാനന്ദന്‍-പ്രസിഡണ്ട്, എം.ടി.മധുസൂദനന്‍-സെക്രട്ടറി, കെ.കെ.സന്തോഷ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.