എബിവിപി എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു

Sunday 24 June 2018 11:06 pm IST

 

ചക്കരക്കല്‍: എബിവിപി ചക്കരക്കല്‍ നഗര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. 'പ്രേരണ 2018' എന്ന പേരില്‍ നടന്ന അനുമോദന പരിപാടി കൂടാളി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എബിവിപി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.പി.പ്രിജു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് ഫലകവും വൃക്ഷതൈയ്യും പുസ്തകവും നല്‍കി അനുമോദിച്ചു. കെ.പി.ആതിര അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരനും മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജ് റിട്ട. പ്രൊഫസറുമായ ഡോ.കൂമുള്ളി ശിവരാമന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. അക്ഷയ് കുമാര്‍, ദര്‍ശന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.