ഉരുള്‍പൊട്ടല്‍ ദുരന്തം: സര്‍വ്വവും നഷ്ടപ്പെട്ടവര്‍ക്ക് സഹായവുമായി സേവാഭാരതി

Sunday 24 June 2018 11:06 pm IST

 

ഇരിട്ടി: മാക്കൂട്ടം ഉരുള്‍പൊട്ടല്‍ ദുരതത്തില്‍ വീടുകളടക്കം സര്‍വ്വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ഒരു കൈ സഹായവുമായി സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി. ഒരാഴ്ചയിലേറെ കിളിയന്തറ സ്‌ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ പാര്‍പ്പിച്ചിരുന്ന കുടുംബങ്ങളെ മേഖലയിലെ വാടക വീടുകളിലേക്ക് മാറ്റിയിരുന്നു. സേവാഭാരതി പ്രവര്‍ത്തകര്‍ ഇവര്‍ താമസിക്കുന്ന വീടുകളിലെത്തി ഗൃഹോപകരണങ്ങളും മറ്റും വിതരണം ചെയ്യുകയായിരുന്നു. 

 ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരന്‍, സേവാഭാരതി സംഭാഗ് സംഘടനാ സിക്രട്ടറി സി.ഗിരീഷ്, ജില്ലാ സേവാ പ്രമുഖ് സുരേഷ് ബാബു, സേവാഭാരതി ജില്ലാ സെക്രട്ടറി എം.രാജീവന്‍, ഖണ്ഡ് കാര്യവാഹ് ഷാജി, സുരേന്ദ്രന്‍ മട്ടന്നൂര്‍, കാര്‍ത്തികേയന്‍ മട്ടന്നൂര്‍, ബിജു പാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യുവമോര്‍ച്ച, സത്യസായി സേവാസമിതി തുടങ്ങിയ സംഘടനകളും കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെയെത്തി വിവിധ ഗൃഹോപകരണങ്ങളും വസ്ത്രങ്ങളും മറ്റും വിതരണം ചെയ്തിരുന്നു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.