മരിന്‍ സിലിച്ചിന് ക്വീന്‍സ് ക്ലബ് കിരീടം

Monday 25 June 2018 7:51 am IST
സിലിച്ചിന്റെ രണ്ടാം ക്വീന്‍സ് ക്ലബ് കിരീടമാണിത്. 2012ലാണ് താരം ആദ്യ കിരീടം നേടിയത്.

ലണ്ടന്‍: ക്വീന്‍സ് ക്ലബ് കിരീടം ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിന്. ഫൈനലില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ തോല്‍പിച്ചാണ് സിലിച്ചിന്റെ  കിരീടനേട്ടം.

മൂന്നു മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തില്‍ 5-7, 7-6, 6-3 എന്ന സ്‌കോറിനാണ് സിലിച്ചിന്റെ ജയം. ജോക്കോവിച്ചിനെതിരെ 15 മത്സരങ്ങളില്‍ ഒരു ജയം മാത്രമെന്ന മോശം റെക്കോര്‍ഡുമായാണ് സിലിച്ച് മത്സരത്തിന് ഇറങ്ങിയത്.

ആദ്യ സെറ്റ് കഴിഞ്ഞതോടെ ജോക്കോവിച്ച് വീണ്ടും മുന്നേറുമെന്ന് തോന്നിച്ചു. എന്നാല്‍ അടുത്ത രണ്ട് സെറ്റുകളും നേടി സിലിച്ച് കിരീടം സ്വന്തമാക്കി.

സിലിച്ചിന്റെ രണ്ടാം ക്വീന്‍സ് ക്ലബ് കിരീടമാണിത്. 2012ലാണ് താരം ആദ്യ കിരീടം നേടിയത്. കഴിഞ്ഞവര്‍ഷം ഫൈനലിലെത്തിയ സിലിച്ച് സ്പാനിഷ് താരം ഫെലിസിയാനോ ലോപ്പസിനോട് പരാജയപ്പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.