ബമാക്കോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഗ്രാമം ആക്രമിച്ച് 32 പേരെ കൊലപ്പെടുത്തി. ഫുലാനി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ചത്. പത്ത് പേരെ കാണാതായി. മോപ്തി മേഖലയില്‍ കുമാഗ ഗ്രാമത്തിലാണ് സംഭവം.
ഡോസോ എന്നറിയപ്പെടുന്ന സംഘമാണ് കൂട്ടക്കൊല നടത്തിയത്. കാണാതെ പോയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: