എര്‍ദോഗന്‍ വീണ്ടും തുര്‍ക്കി പ്രസിഡന്റ്

Monday 25 June 2018 10:35 am IST
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റിപ്പബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടി (സിഎച്ച്പി) സ്ഥാനാര്‍ഥി മുഹ്‌റം ഐന്‍ഷിക്ക് 30.8 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളു. പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടോടെ എര്‍ദോഗന്റെ ജസ്റ്റീസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എകെ പാര്‍ട്ടി) ഒന്നാമതെത്തി.

ഇസ്താംബുള്‍: തുര്‍ക്കിയില്‍ ചരിത്രം കുറിച്ച് രണ്ടാം വട്ടവും അധികാരത്തിലേറി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. അധികാരങ്ങളെല്ലാം പ്രസിഡന്റില്‍ കേന്ദ്രീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ ഭരണ സന്പ്രദായം നിലവില്‍ വന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പില്‍ 52.5 ശതമാനം വോട്ട് നേടിയാണ് എര്‍ദോഗന്‍ അധികാരത്തില്‍ എത്തിയത്.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച റിപ്പബ്ലിക്കന്‍ പീപ്പിള്‍ പാര്‍ട്ടി (സിഎച്ച്പി) സ്ഥാനാര്‍ഥി മുഹ്‌റം ഐന്‍ഷിക്ക് 30.8 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളു. പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടോടെ എര്‍ദോഗന്റെ ജസ്റ്റീസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി (എകെ പാര്‍ട്ടി) ഒന്നാമതെത്തി. പ്രധാനപ്രതിപക്ഷമായ സിഎച്ച്പിക്ക് 23 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.

2014ല്‍ ആണ് എര്‍ദോഗന്‍ ആദ്യമായി പ്രസിഡാന്റായത്. 2016ലെ അട്ടിമറിയെ അതിജീവിച്ച എര്‍ദോഗന്‍ ജഡ്ജിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും തടവിലാക്കിയിരിക്കുകയാണ്. 11 വര്‍ഷം പ്രധാനമന്ത്രിയായും എര്‍ദോഗന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യത്ത് ജനാധിപത്യം വിജയിച്ചുവെന്ന് എര്‍ദോഗന്‍ തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം പ്രതികരിച്ചു. തുര്‍ക്കിയും തുര്‍ക്കിയിലെ ജനങ്ങളും വിജയിച്ചു. രാജ്യത്തെ ശത്രുകളില്‍നിന്നു രക്ഷിച്ചതായും എര്‍ദോഗന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.