ഹൈദരാബാദില്‍ വാഹനാപകടം: അഞ്ച് മരണം

Monday 25 June 2018 11:43 am IST
ലിന്‍ഗാലായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹൈദരാബാദിലെ ചന്തയില്‍നിന്നും പച്ചക്കറികള്‍ വാങ്ങാന്‍ പോയ പത്തംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈദരാബാദ്: വാഹനാപകടത്തില്‍ ഹൈദരാബാദില്‍ അഞ്ച് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം.

ലിന്‍ഗാലായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഹൈദരാബാദിലെ ചന്തയില്‍നിന്നും പച്ചക്കറികള്‍ വാങ്ങാന്‍ പോയ പത്തംഗസംഘമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്ത്രീകളുടെ സംഘമാണ് അപകടത്തില്‍പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.