മോദിയുടെ ഭരണത്തില്‍ ദളിതര്‍ സുരക്ഷിതര്‍

Monday 25 June 2018 12:17 pm IST
നരേന്ദ്രമോദി പ്രധാനമന്ത്രിയായ ഈ കാലയളവിനുള്ളില്‍ സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തുള്ളതിനെക്കാള്‍ മികച്ച സേവനം നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്ന് കിട്ടി.

ന്യൂദല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരിനെക്കാള്‍ മികച്ച ഭരണം നടത്തുന്നത് നരേന്ദ്രമോദി സര്‍ക്കാരാണെന്ന് ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി ചെയര്‍മാന്‍ മിലിന്ദ് കാംബ്ലി. രാജ്യത്ത് ദളിതര്‍ സുരക്ഷിതരായത് മോദിയുടെ ഭരണകാലത്താണ്.

നരേന്ദ്രമോദി പ്രധാനമന്ത്രിയായ ഈ കാലയളവിനുള്ളില്‍ സര്‍ക്കാര്‍ പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തുള്ളതിനെക്കാള്‍ മികച്ച സേവനം നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്ന് കിട്ടി. പട്ടികജാതി വിഭാഗത്തിനു വേണ്ടി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു, അതെല്ലാം മികച്ച രീതിയില്‍ നടപ്പാക്കാന്‍ ഈ സര്‍ക്കാരിന് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുദ്ര പദ്ധതിയേയും അദ്ദേഹം ഏറെ പ്രശംസിച്ചു. മുദ്ര പദ്ധതിയിലൂടെ പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട 2.75 കോടി യുവാക്കള്‍ക്ക് ഗുണം ലഭിച്ചതായി മിലിന്ദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.