മൂന്നാറില്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി

Monday 25 June 2018 12:59 pm IST
ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മൂന്നാറില്‍ കെട്ടിടനിര്‍മാണത്തിന് എന്‍ഒസി നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. എട്ട് വില്ലേജുകളില്‍ കെട്ടിടം വയ്ക്കാന്‍ എന്‍ഒസി നല്‍കാത്തതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം. മാണി നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

തിരുവനന്തപുരം: മൂന്നാറില്‍ പ്രത്യേക നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാറിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാന്‍ നിര്‍ദേശമുണ്ട്. എന്നാല്‍ ഉത്തരവ് താഴേക്ക് എത്തിയപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ മൂന്നാറില്‍ കെട്ടിടനിര്‍മാണത്തിന് എന്‍ഒസി നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു. എട്ട് വില്ലേജുകളില്‍ കെട്ടിടം വയ്ക്കാന്‍ എന്‍ഒസി നല്‍കാത്തതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം. മാണി നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

റവന്യൂ വകുപ്പിന്റെയും പഞ്ചായത്തിന്റെയും അനുമതിയില്ലാതെയും യാതൊരു നിര്‍മാണപ്രവര്‍ത്തനവും മൂന്നാര്‍ മേഖലയില്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇത് പ്രതിസന്ധികള്‍ സൃഷ്ടിച്ചതോടെ എന്‍ഒസി നല്‍കുന്നതിനുള്ള അധികാരം വില്ലേജ് ഓഫീസര്‍മാര്‍ക്ക് നല്‍കി സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്‍ഒസി നിര്‍ബന്ധമാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും നിയമസഭയില്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.