ഒരു മാസത്തിനിടെ ലോട്ടറി അടിച്ചത് മൂന്ന് തവണ!

Monday 25 June 2018 3:11 pm IST
ന്യൂ സൗത്ത് വെയ്ല്‍സിലെ ബോണ്ടി ജംഗ്ഷനിലെ സിക്‌സ് വെയ്‌സ് ന്യൂസ് ഏജന്‍സിയില്‍ നിന്നെടുത്ത രണ്ട് ടിക്കറ്റുകള്‍ക്കാണ് ഒരാഴ്ചയ്ക്കിടെ സമ്മാനമടിച്ചത്. ഈ രണ്ടു തവണയും ലഭിച്ച സമ്മാന തുക 1.9 മില്ലയണ്‍ ഡോളറാണ്.

ഞ്ച് തവണ ലോട്ടറി അടിക്കുക. അതില്‍ തന്നെ മൂന്ന് തവണ ലോട്ടറി അടിച്ചത് ഒരു മാസത്തിനിടെ...!   ഭാഗ്യദേവതയുടെ കടാക്ഷം ലഭിക്കുമ്പോള്‍ ഇതുപോലെ കിട്ടണം. ഓസ്‌ട്രേലിയക്കാരനായ 59കാരന്‍ കാര്‍ലോ മാസെറ്റിയെയാണ് ഭാഗ്യദേവത കനിഞ്ഞ് കടാക്ഷിച്ചത്.

ന്യൂ സൗത്ത് വെയ്ല്‍സിലെ ബോണ്ടി ജംഗ്ഷനിലെ സിക്‌സ് വെയ്‌സ് ന്യൂസ് ഏജന്‍സിയില്‍ നിന്നെടുത്ത രണ്ട് ടിക്കറ്റുകള്‍ക്കാണ് ഒരാഴ്ചയ്ക്കിടെ സമ്മാനമടിച്ചത്. ഈ രണ്ടു തവണയും ലഭിച്ച സമ്മാന തുക 1.9 മില്ല്യണ്‍ ഡോളറാണ്. പിന്നീടെടുത്ത മറ്റൊരു ടിക്കറ്റിന് 35,718 ഡോളര്‍ സമ്മാനമായി ലഭിച്ചു.

2012 മുതലുള്ള കണക്കനുസരിച്ച് അഞ്ച് തവണ ലോട്ടറി അടിച്ച മാസെറ്റി 37,206 ഡോളര്‍ തുക സെന്റ്. വിന്‍സെന്റ് ആശുപത്രിയുടെ ഹൃദയ ശ്വാസകോശ യൂണിറ്റിന് നല്‍കിയാണ് വിജയം ആഘോഷിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.