ഉത്തരേന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ കേരളത്തിന് നാണക്കേട്

Monday 25 June 2018 4:50 pm IST
സാംസ്‌കാരിക നായകന്‍മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇടതുപക്ഷത്തിന്റെ മൂട് താങ്ങികളായിരിക്കുകയാണ്. പോലീസ് ഗുണ്ടാസംഘമായി അധപതിച്ചെന്നും നീലകണ്ഠന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: ഉത്തരേന്ത്യയിലേക്ക് മാത്രം കണ്ണും നട്ട് നോക്കിയിരിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ കേരളത്തിന് നാണക്കേടെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍. പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡനങ്ങള്‍ക്കെതിരെ ഹിന്ദു ഐക്യവേദി സാമൂഹ്യനീതി കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സാംസ്‌കാരിക നായകന്‍മാര്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇടതുപക്ഷത്തിന്റെ മൂട് താങ്ങികളായിരിക്കുകയാണ്. പോലീസ് ഗുണ്ടാസംഘമായി അധപതിച്ചെന്നും നീലകണ്ഠന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ മുഖ്യ പ്രഭാഷണം നടത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിന് നീതി ലഭിക്കും വരെ ഹിന്ദു ഐക്യവേദി സമരമുഖത്ത് ഉണ്ടാകുമെന്ന് ശശികല ടീച്ചര്‍ വ്യക്തമാക്കി. അടിയന്തരാവസ്ഥയെക്കാള്‍ മോശമായ കാലഘട്ടത്തിലൂടെയാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹം കടന്ന് പോകുന്നത്. 

 

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയെ ഇരകളാക്കുന്ന പിണറായി വിജയന്‍ ലോകത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും. ആള്‍ക്കാരെ എങ്ങനെ കൊല്ലണമെന്ന് സിപിഎം തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുമ്പോള്‍ ,അവരെ സഹായിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. പാര്‍ട്ടി വേദികള്‍ അലങ്കരിക്കാനുള്ള പ്രതിമയായി നില്‍ക്കാന്‍ ഇനി പട്ടികജാതി-പട്ടികവര്‍ഗ്ഗ സമൂഹം തയ്യാറാകില്ലെന്നും ടീച്ചര്‍ പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.