അഹമ്മദാബാദ് : നരോദ പാട്യ കേസിൽ മൂന്നു പേര്‍ക്ക് 10 വര്‍ഷം കഠിന തടവ്. പി.ജെ. രജപുത്, രാജ്കുമാര് ചൗമാല്, ഉമേഷ് ഭര്‍വാദ് എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ഗുജറാത്ത് ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചത്.
സമൂഹത്തോടു നടത്തിയ ക്രൂരമായ കുറ്റകൃത്യത്തിന് ഉചിതമായ ശിക്ഷ ലഭിക്കണമെന്നു വ്യക്തമാക്കിയായിരുന്നു ഗുജറാത്ത് ഹൈക്കോടതി ശിക്ഷ വിധിച്ചത്. ചെറിയ ശിക്ഷ നല്‍കുന്നത് നീതിന്യായ വ്യവസ്ഥയെ അപഹസിക്കുന്നതിന് തുല്യമായിരിക്കുമെന്നും 10 വര്‍ഷം കഠിന തടവ് ഇവര്‍ അര്‍ഹിക്കുന്ന ശിക്ഷയാണെന്നും കോടതി വ്യക്തമാക്കി.
പ്രതികള്‍ കുറ്റക്കാരാണെന്ന് ഏപ്രില്‍ 20ന് കോടതി കണ്ടെത്തിയിരുന്നെങ്കിലും ശിക്ഷയുടെ കാര്യത്തില്‍ പ്രത്യേക വിചാരണ വേണമെന്ന് മൂന്നു പേരും ആവശ്യപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: