ലോക്സഭ തെരഞ്ഞെടുപ്പ്; പ്രവർത്തകർ നവമാധ്യമങ്ങളിൽ സജീവമാകണമെന്ന് അമിത് ഷാ

Monday 25 June 2018 6:17 pm IST

ഗുവാഹത്തി: വരാൻ പോകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനപങ്കാളിത്തം ശക്തമാക്കാൻ സോഷ്യൽ മീഡിയയുടെ ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. പാർട്ടി പ്രവർത്തകരോടും മറ്റ് നവമാധ്യമ പ്രവർത്തകരോടുമായിട്ടാണ് ഷായുടെ ആഹ്വാനം. 

തെരഞ്ഞെടുപ്പിനു മുന്നോടിയായി വിവിധ സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തകരോടും നവമാധ്യമ പ്രവർത്തകരോടുമായിട്ട് ചർച്ചകൾ നടത്തുന്നതിൻ്റെ തിരക്കിലാണ് അമിത് ഷാ. ചർച്ചകളുടെ ഭാഗമായി അദ്ദേഹം ആസാമിലെ പാര്‍ട്ടി പ്രവര്‍ത്തകരേയും നവമാധ്യമ പ്രവര്‍ത്തകരേയും കാണുകയുണ്ടായി. ആസാമിലെ സോഷ്യൽ മീഡിയ ടീമിനോപ്പം അദ്ദേഹം പ്രത്യേക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഏകദേശം 80 ഓളം പേര്‍ പങ്കെടുത്തിരുന്നു. 

സംസ്ഥാന നേതാക്കള്‍ക്ക് ഫേസ്ബുക്കിലും ട്വിറ്ററിലുമുള്ള അനുയായികളുടെ എണ്ണവും അദ്ദേഹം ചോദിച്ചറിഞ്ഞു. കൂടാതെ വോട്ടര്‍മാരുമായി ശരിയായ ആശയവിനിമയം നടത്താന്‍ പറ്റിയ മാര്‍ഗ്ഗം കണ്ടെത്താന്‍ അമിത് ഷാ ആവശ്യപ്പെട്ടു. കൂടാതെ വിഷയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹം നല്‍കിയിട്ടുണ്ട്. വോട്ടര്‍മാരുമായി നേരിട്ട് സമ്പര്‍ക്കം നടത്തണമെന്നും യുവ വോട്ടര്‍മാരെ പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാനുള്ള മാര്‍ഗം കണ്ടെത്തണമെന്നും പറഞ്ഞു. 

കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ അമിത് ഷാ പാര്‍ട്ടി പ്രവര്‍ത്തകരുമായും നവമാധ്യമ പ്രവര്‍ത്തകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. നവമാധ്യമങ്ങളിൽ മോശവും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.