സംവരണത്തിനെതിരെ എന്‍എസ്എസ് സുപ്രീംകോടതിയിലേക്ക്

Tuesday 26 June 2018 2:30 am IST

ചങ്ങനാശേരി: നിലവിലുള്ള സംവരണം തുടരുന്നതിനെതിരെ എന്‍എസ്എസ് സുപ്രീംകോടതിയില്‍ നിയമപോരാട്ടം ആരംഭിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഇതിനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. എന്‍എസ്എസ് കൊടുത്ത ഒരു കേസ് പോലും കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ പരാജയപ്പെട്ടിട്ടില്ല. സത്യത്തിനും നീതിക്കും വേണ്ടിയാണ് ഈ പോരാട്ടം. എന്‍എസ്എസ് ബജറ്റ് സമ്മേളനത്തില്‍ ചര്‍ച്ചകള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

കഴിഞ്ഞ 70 വര്‍ഷമായി തുടരുന്ന സംവരണം എന്തടിസ്ഥാനത്തിലാണ് തുടരുന്നതെന്ന് ഭരണകൂടവും രാഷ്ട്രീയ നേതൃത്വങ്ങളും കോടതിയില്‍ വ്യക്തമാക്കട്ടെ. ഏത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സംവരണം നടപ്പാക്കികൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കണം. ഇപ്പോഴുള്ള സംവരണം നീതിക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുബാങ്കുകളെ മാത്രം മുന്‍നിര്‍ത്തിയുള്ള ഇത്തരം രാഷ്ട്രീയ പ്രീണനം രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയാണ്. മുന്നാക്ക വിഭാഗത്തെ മാത്രം ചവിട്ടിത്താഴ്ത്തുന്ന നടപടി ഒരുതരത്തിലും നീതീകരിക്കാന്‍ കഴിയില്ല. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണവും മറ്റാനുകൂല്യങ്ങളും നല്‍കി സാമൂഹിക നീതി ഉറപ്പ് വരുത്തണമെന്നും സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.