ഗണേഷ് കുമാറിന്റെ തല്ലുകേസ്, എന്‍എസ്എസിനെ വലിച്ചിഴച്ചു

Tuesday 26 June 2018 2:32 am IST

ചങ്ങനാശേരി: ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ തല്ലു കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്‍എസ്എസ് ഇടപെട്ടിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍. ഈ 'നിസാര' സംഭവത്തെ മാധ്യമങ്ങള്‍ പര്‍വതീകരിക്കുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ എന്‍എസ്എസിനെ ആവശ്യമില്ലാതെ വലിച്ചിഴയ്ക്കുകയാണ്. എന്‍എസ്എസ് നേതൃത്വം ഇടപ്പെട്ടാണ് പരാതി ഒത്തുതീര്‍പ്പിലെത്തിച്ചതെന്നാണ് ഒരു വിഭാഗം ദൃശ്യമാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.

ഈ മാധ്യമങ്ങളുടെ മേലധികാരികളെ വിളിച്ച് പ്രതിഷേധം അറിയിച്ചപ്പോള്‍ പ്രാദേശിക നേതൃത്വം എന്നായി തിരുത്തി. വൈകിട്ട് നടന്ന ചര്‍ച്ചകളില്‍ എന്‍എസ്എസിനെ വലിച്ചിഴയ്ക്കുകയായിരുന്നു. ഗണേഷ്‌കുമാറിന്റെ അച്ഛനെന്ന നിലയിലും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എന്ന നിലയിലുമാണ് ബാലകൃഷ്ണപിള്ള പ്രശ്‌നത്തില്‍ ഇടപെട്ടത്. വളരെ മോശമായ രീതിയിലാണ് ഈ സംഭവത്തെ മാധ്യമങ്ങള്‍ സമീപിച്ചത്.

ഇതിന് മാത്രം എന്ത് ദ്രോഹം ചെയ്തു. ഇത്തരത്തിലുള്ള സമീപനം മൂലമാണ് ഒരു ദൃശ്യമാധ്യമത്തെയും എന്‍എസ്എസിന്റെ വളപ്പില്‍ കയറ്റാത്തത്. പത്രമാധ്യമങ്ങളും മാന്യത കൈവിടാതെ നോക്കണമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.