ഉപയോഗിച്ച വാഹനങ്ങളുടെ വിപണനത്തില്‍ വന്‍ ജിഎസ്ടി വെട്ടിപ്പ്

Tuesday 26 June 2018 2:36 am IST

കാസര്‍കോട്: ഉപയോഗിച്ച വാഹനങ്ങളുടെ വില്‍പ്പനയില്‍ വ്യാപക ജിഎസ്ടി വെട്ടിപ്പ്. ഇതിന് കളമൊരുക്കുന്നത് മോട്ടോര്‍ വാഹന വകുപ്പാണെന്ന ആരോപണം ശക്തമാകുന്നു. ജിഎസ്ടി നിയമപ്രകാരം 2000 സിസിക്ക് താഴെ പവറും 4000 മില്ലിമീറ്ററിന് താഴെ നീളവുമുള്ള ചെറുകാറുകള്‍ക്ക് 12% വും വലിയ കാറുകള്‍ക്കും എസ്യുവികള്‍ക്കും 18% നിരക്കിലും ജിഎസ്ടി ബാധകമാണ്. വ്യാപാരസ്ഥാപനങ്ങള്‍ വഴി നടക്കുന്ന വില്‍പ്പനയ്ക്കും ധനകാര്യസ്ഥാപനങ്ങള്‍ പിടിച്ചെടുത്ത വാഹനങ്ങളുടെ ലേല വില്‍പ്പനയ്ക്കും ഇത് ബാധകമാണ്. എന്നാല്‍ സ്വകാര്യ വ്യക്തികള്‍ സ്വന്തമാവശ്യത്തിന് ഉപയോഗിച്ച വാഹനങ്ങള്‍ വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകമല്ല. ഈ പഴുതുപയോഗിച്ചാണ് ഉപയോഗിച്ച വാഹനവില്‍പ്പനയില്‍ ജിഎസ്ടി വെട്ടിപ്പ് നടത്തുന്നത്. 

മോട്ടോര്‍ വാഹന വകുപ്പിന് കീഴിലുള്ള റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകളില്‍ മോട്ടോര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളിലെ ഉടമസ്ഥാവകാശം മാറ്റല്‍, ബാധ്യത ചേര്‍ക്കല്‍, (ഒ്യുീവേലരമശേീി) ബാധ്യത നീക്കംചെയ്യല്‍ (ഒ്യുീവേലരമശേീി ഠലൃാശിമശേീി )തുടങ്ങിയ ഫയലുകള്‍ ക്രോഡീകരിച്ച് സൂക്ഷിക്കാത്തതാണ് ഉപയോഗിച്ച വാഹന വിപണനത്തില്‍ കോടികളുടെ ജിഎസ്ടി വെട്ടിപ്പിന് വഴിയൊരുക്കുന്നത്.

വില്‍പനാനന്തരം വാഹനത്തിന്റെ ബാധ്യത ഒഴിവാക്കിക്കൊടുക്കാനും ഉടമസ്ഥാവകാശം മാറ്റിക്കൊടുക്കാനുമുള്ള അപേക്ഷകളില്‍ യഥാര്‍ത്ഥ ആര്‍സി ഉടമ തന്നെയാണോ ഒപ്പിട്ടിട്ടുള്ളതെന്ന പരിശോധന നടത്താതെയാണ് അധികൃതര്‍ നടപടിയെടുക്കുന്നത്. വാഹന രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കി മാറ്റിയശേഷം ഉടമസ്ഥാവകാശത്തിനും വാഹനങ്ങളിലെ ബാധ്യത ഒഴിവാക്കുന്നതിനും മറ്റുമുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച ശേഷം കോപ്പി പ്രിന്റ് ചെയ്ത് ഒപ്പിട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. പുനര്‍വില്‍പന നടന്ന ശേഷം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷയുടെ കോപ്പിയിലും ആര്‍സിയിലെ ബാധ്യത നീക്കിക്കിട്ടുന്നതിന് സമര്‍പ്പിക്കുന്ന അപേക്ഷയുടെ കോപ്പിയിലും ആര്‍സി ഉടമസ്ഥന്റെ ഒപ്പ് ലഭിക്കുക പ്രയാസമാണ്.

ഈ സാഹചര്യം മറികടക്കുന്നതിനും അതുവഴി ജിഎസ്ടി വെട്ടിപ്പ് എളുപ്പമാക്കുന്നതിനും വേണ്ടിയാണ്, സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍  റെക്കോഡ് റൂമുകളില്‍ മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജിയറിലെ ചട്ടം 136 വ്യവസ്ഥ പ്രകാരം ക്രോഡീകരിച്ച് സൂക്ഷിക്കേണ്ട ഫയലുകള്‍ അലങ്കോലമാക്കിയിട്ടുള്ളത്. ഇതു വഴി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജിഎസ്ടി ഇനത്തില്‍ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.

കെ.കെ.പത്മനാഭന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.