ഗുണനിലവാരമില്ലാത്ത കുപ്പിവെള്ളങ്ങള്‍ വില്‍ക്കുന്നതായി മന്ത്രി

Tuesday 26 June 2018 2:37 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണനിലവാരമില്ലത്ത കുപ്പിവെള്ളങ്ങള്‍ വില്‍ക്കുന്നതായി മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു. വിപണിയില്‍ ലഭ്യമായ കമ്പനികളുടെ കുപ്പിവെള്ളങ്ങളില്‍ പലതിനും ഗുണനിലവാരമില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി.

സ്വകാര്യ കമ്പനികള്‍ വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനു ജലവിഭവ വകുപ്പ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.  ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ കമ്പനികള്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.  കിണറുകളിലും ജലസ്രോതസ്സുകളിലും അപകടകരമായ രീതിയില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വളരെ കൂടുതലാണെന്ന് പല പഠന റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ട്.

മെച്ചപ്പെട്ട മാലിന്യ സംസ്‌കരണ പ്ലാന്റ്ഇല്ലാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. പമ്പാ ആക്ഷന്‍ പ്ലാനിന്റെ ഫണ്ട് ലാപ്‌സായിട്ടില്ല. ഭാരതപ്പുഴ, പമ്പാ, പെരിയാര്‍ എന്നീ നദികളുടെ സംരക്ഷണത്തിനുള്ള പഠനം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.