ദളിതര്‍ സുരക്ഷിതരായത് മോദിയുടെ ഭരണത്തില്‍ : മിലിന്ദ് കാംബ്ലി

Tuesday 26 June 2018 2:43 am IST

ന്യൂദല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് രാജ്യത്ത് ദളിതര്‍ സുരക്ഷിതരായതെന്ന് ദളിത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ചെയര്‍മാന്‍ മിലിന്ദ് കാംബ്ലി. മന്‍മോഹന്‍ സിംഗിന്റെ യുപിഎ സര്‍ക്കാരിനെക്കാള്‍ മികച്ച ഭരണം നടത്തുന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്.

പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനു വേണ്ടി മോദി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്തുള്ളതിനെക്കാള്‍ മികച്ച സേവനം മോദി സര്‍ക്കാരില്‍ നിന്ന് കിട്ടി. പട്ടികജാതി വിഭാഗത്തിനു വേണ്ടി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു, അതെല്ലാം മികച്ച രീതിയില്‍ നടപ്പാക്കാനും ഈ സര്‍ക്കാരിന് കഴിയുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

മുദ്ര പദ്ധതിയേയും അദ്ദേഹം പ്രശംസിച്ചു. മുദ്ര പദ്ധതിയിലൂടെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ പ്പെട്ട 2.75 കോടി യുവാക്കള്‍ക്ക് ഗുണം ലഭിച്ചതായി മിലിന്ദ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.