നൈജീരിയയില്‍ ഭീകരാക്രമണം: 86 പേര്‍ കൊല്ലപ്പെട്ടു

Tuesday 26 June 2018 2:44 am IST

അബുജ: നൈജീരിയയില്‍ ഭീകരാക്രമണത്തില്‍ 86 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ പ്ലാറ്റോയിലാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ 50ലേറെ വീടുകളും നിരവധി വാഹനങ്ങളും തകര്‍ന്നതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. 

ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല. റാസത്ത്, റിക്കു, ന്യാര്‍, കുറ, ഗനറോപ്പ് എന്നീ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് ആക്രമണം നടന്നിരിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തവും ആരും ഏറ്റെടുത്തിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.