സദ്യ വിളമ്പുന്ന പാത്രത്തെച്ചൊല്ലി സംഘര്‍ഷം, ഒരു മരണം

Tuesday 26 June 2018 2:45 am IST

ലഖ്നൗ: വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു മരണം. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് ഈ സംഭവം.

ബുഫെ രീതിയില്‍ ഭക്ഷണം വിളമ്പുന്നതിനിടെയാണ് പാത്രം തീര്‍ന്നുപോയത്. ഇതേത്തുടര്‍ന്ന് അതിഥികള്‍ പ്രകോപിതരാകുകയും സംഘാടകരുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അതിഥികളിലൊരാളായ വിശാല്‍ ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ വിശാലിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് മരണം സംഭവിച്ചത്. പരിക്കേറ്റ മറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.