തിരുവനന്തപുരം: കള്ളില്‍ മായം ചേര്‍ക്കുന്നത് ശിക്ഷിക്കാവുന്ന കുറ്റമല്ലന്ന് വരുത്തി ഭേദഗതി ചെയ്ത അബ്കാരി നിയമം നിയമസഭ പാസാക്കി. മദ്യത്തില്‍ വീര്യം വര്‍ധിപ്പിക്കാന്‍ ചേരുവ കൂട്ടിക്കലര്‍ത്തുകയോ അതിന് അനുവദിക്കുകയോ ചെയ്യുന്നത് അഞ്ച് വര്‍ഷം വരെ തടവു കിട്ടാവുന്ന കുറ്റമായിരുന്നു ഇതുവരെ. കേരളത്തില്‍ മദ്യത്തില്‍ വ്യാപകമായി ചേര്‍ക്കുന്ന മായം സ്റ്റാര്ച്ചായിരുന്നു. ഇനിമുതല്‍ സ്റ്റാര്‍ച്ച് കള്ളില്‍ ചേര്‍ത്താല്‍ ശിക്ഷ കിട്ടില്ല. രാജിയാക്കാവുന്ന കുറ്റമായി ഇതിനെ വ്യവസ്ഥ ചെയ്യുന്ന നിയമമാണാ സഭ പാസാക്കിയത്.
സ്റ്റാര്‍ച്ച് കലര്‍ത്തിയാല്‍ വലിയ ശി്ക്ഷ കിട്ടുന്നത് കള്ള് വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കും വ്യവസായികള്‍ക്കും വളരെയധുകം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാലാണ് ഭേദഗതി എന്നാണ് സര്‍ക്കാര്‍ വാദം.
മദ്യം ഉപയോഗിക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായപരിധി 21 ല്‍ നിന്ന് 23 ആയി ഉയര്ത്തുകും ചെയ്യുന്ന നിയമഭേദഗതി സഭ ചര്‍ച്ചചെയ്ത് അംഗീകരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: