കര്‍ക്കിടകശൃംഗി

Tuesday 26 June 2018 2:55 am IST

സംസ്‌കൃതം: ശൃംഗി, ചക്രാംഗി, അജ ശൃംഗി

Botanical Name: Pistacia integerrima

തമിഴ്: കര്‍ക്കിടകചിംഗി

എവിടെ കാണാം: ഹിമാലയ സാനുക്കളില്‍ കാണുന്ന ചെറുചെടി.

കേരളത്തില്‍ തയ്യാറാക്കുന്ന നിരവധി ആയുര്‍വേദ മരുന്നുകളില്‍ 'കര്‍ക്കിടശൃംഗി' ചേര്‍ക്കുന്നതിനാലാണ്, ഈ മരുന്ന് ഈ പംക്തിയില്‍ ഉള്‍പ്പെടുത്തുന്നത്.

ഔഷധ പ്രയോഗങ്ങള്‍

1. കര്‍ക്കിടക ശൃംഗി, ചുക്ക്, കുരുമുളക്, തിപ്പലി, നെല്ലിക്കത്തൊണ്ട്, കടുക്കത്തൊണ്ട്, താന്നിക്കത്തൊണ്ട്, കണ്ടകാരി വേര്, ചെറുതേക്കിന്‍ വേര്, പുഷ്പകരമൂലം, ചവര്‍ക്കാരം ഇവ സമം (50 ഗ്രാം വീതം) പൊടിച്ച് (ശീലപ്പൊടി) ഒരു സ്പൂണ്‍ പൊടി ദിവസം രണ്ടുനേരം ചൂടുവെള്ളത്തില്‍ കലക്കി 15 ദിവസം കുടിച്ചാല്‍ പഴകിയ ആസ്ത്മ, കഫക്കെട്ട്, ഇക്കിള്‍ എന്നിവ പൂര്‍ണമായും ശമിക്കും.

2. കര്‍ക്കിടകശൃംഗി, അരത്ത, ചുക്ക്, കുരുമുളക്, തിപ്പലി, കച്ചൂല കിഴങ്ങ്, ആടലോടക വേര്, അമൃത്, കുമ്പിള്‍ വേര്, കൂവളത്തിന്‍ വേര്, പാ

തിരി വേര്, പലക പയ്യാനി വേര്, മുഞ്ഞ വേര്, ഓരില വേര്, മൂവിലവേര്, ചെറുവഴുതന വേര്, വന്‍ വഴുതന വേര്, എരിഞ്ഞില്‍,  കൊടുത്തൂവ വേര് ഇവ ഒാരോന്നും അഞ്ചു ഗ്രാം വീതം മൂന്ന് ലിറ്റര്‍ വെള്ളത്തില്‍ വെന്ത്, 400 മില്ലിയാക്കി വറ്റിച്ച് 100 മില്ലി വീതം കല്‍ക്കïവും തേനും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ പഴകിയ ആസ്തമയും നെഞ്ചുപി

ടിത്തവും കുറുകലും രണ്ടാഴ്ചകൊണ്ട് ശമിക്കും. മരുന്നു കഴിക്കുന്ന കാലയളവില്‍ മത്സ്യ, മാംസാദികളും പു

ളിവര്‍ഗങ്ങളും കടല, പയറ്, പരിപ്പ് വര്‍ഗങ്ങളും ഉപേക്ഷിക്കണം. ബേക്കറി, ഐസ്‌ക്രീം ഭക്ഷണങ്ങളും ഉപേക്ഷിക്കണം.

3. കോലരക്ക് ആറിടങ്ങഴി (9 ലിറ്റര്‍) വെള്ളത്തില്‍ വെന്ത് നാലിലൊന്നാക്കി വറ്റിച്ച് അരിച്ചെടുക്കുക. കര്‍ക്കിടക ശൃംഗി, ഉണക്ക മുന്തിരി 120 ഗ്രാം, ആടലോടക വേര് 120 ഗ്രാം, 12 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാലിലൊന്നാക്കി വറ്റിച്ച് ഊറ്റി പി

ഴിഞ്ഞെടുക്കുക. ഈ രണ്ട് കഷായങ്ങളും ഒന്നായി ചേര്‍ത്ത് മണ്‍കലത്തില്‍ ഒഴിച്ചുവച്ച് അതില്‍ രണ്ടര ലിറ്റര്‍ തേന്‍ ചേര്‍ത്ത് കലം നെല്ലില്‍ കുഴിച്ചിടുക. 30 ദിവസം കഴിഞ്ഞ് അവ അരിച്ചെടുത്ത് ഭരണിയിലാക്കി സൂക്ഷിക്കുക. ഈ അരിഷ്ടം ദിവസം 100 മില്ലി വീതം, രണ്ടുനേരം സേവിച്ചാല്‍ ധാതുപുഷ്ടിയും വിളര്‍ച്ചയും മാറ്റി പ്രതിരോധ ശേഷി കൂട്ടി, ആസ്ത്മ, കഫക്കെട്ട്, ചുമ, സമസ്ത ജ്വരങ്ങളുംമാറ്റും.

4. കര്‍ക്കിടക ശൃംഗി പൊടിച്ചത് അര സ്പൂണ്‍ തേനില്‍ ചാലിച്ച് കഴിച്ചാല്‍ വയറ്റിളക്കം മാറ്റും.

വി.കെ.ഫ്രാന്‍സിസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.