സംസ്കാര സമ്പന്നമായ മതേതര ഇന്ത്യ

Tuesday 26 June 2018 2:59 am IST

ആര്‍ഷ ഭാരത സംസ്‌ക്കാരം. എല്ലാമതങ്ങളേയും ഒരുപോലെ സ്‌നേഹിക്കുന്ന മതേതര സംസ്‌കാരം. 'ലോകാഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന വേദവാക്യം ശിരസാവഹിക്കുന്ന ഭാരതം. അതുകൊണ്ടുതന്നെയാണല്ലൊ ഭാരതത്തില്‍ സകല മതങ്ങളും തഴച്ചു വളരുന്നതും. ഇവിടെ മറ്റുമതങ്ങളും രാഷ്ട്രീയവും ഇരിക്കുന്ന കൊമ്പു മുറിക്കുകയാണന്ന് അവരറിയുന്നില്ല. ഈ ഹിന്ദു സംസ്‌കാരം ഭാരതത്തില്‍ നിലനില്‍ക്കാതെ മറ്റേതെങ്കിലും മതം നിലനിന്നാലത്തെ സ്ഥിതി മറ്റുമതസ്ഥരൊന്നാലോചിക്കുന്നതു നന്നായിരിക്കും. നൂറ്റാണ്ടുകളോളം ഹിന്ദുത്ത്വത്തെ അടിച്ചമര്‍ത്തുമ്പോഴും ലോകജനതക്ക് നഷ്ടങ്ങളല്ലാതെ ലാഭമൊന്നുമുണ്ടായിട്ടില്ല. അറിവിന്റെ ഭണ്ഡാരങ്ങള്‍ മുഴുവനായി അഗ്‌നിക്കിരയാക്കിയപ്പോഴും നഷ്ടം ആര്‍ക്കായിരുന്നു?.

ലോകം മുഴുവന്‍ ഹിന്ദുസംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്നു. ഇല്ലന്നുപറയാന്‍ ആര്‍ക്കുസാധ്യമാകും. ഇവിടെയൊരു മതേതര ഗവണ്‍മെന്റ് ആലോചിക്കേണ്ടത് മതേതരം എന്നതിന്റെ അര്‍ത്ഥമാണ്. സകലമതങ്ങള്‍ക്കും അടിസ്ഥാനപരമായ ഒരുനിയമം ബാധകമാണന്നിരിക്കെ ഓരോ മതങ്ങള്‍ക്കും വേറുകൃത്യം പാടുണ്ടോ?. ഹിന്ദുവിനൊരു നിയമം കൃസ്ത്യാനികള്‍ക്കൊരുനിയമം മുസ്ലീമിനൊരുനിയമം!. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മതാടിസ്ഥാനത്തില്‍ ഒരേയൊരുനിയമം. എല്ലാ മതങ്ങളെയും സമഭാവനയില്‍കാണാത്ത ഏതുഭരണത്തിനും മതേതരമെന്ന വാക്കുച്ചരിക്കാനവകാശമുണ്ടൊ?. 

ഒരുരാജ്യത്തോരുനീതിയെന്നിരിക്കെ പ്രത്യേകിച്ചും ഭാരതത്തില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ഏതുനീതിയും നീതിന്യായ വ്യവസ്ഥയില്‍ പെടുമോ?. ഇപ്രകാരം തുല്യത പുലര്‍ത്താത്ത സ്വാര്‍ത്ഥതാല്പര്യ വ്യവസ്ഥിതിയല്ലേ ഇവിടെ മതസ്പര്‍ദ്ധവളര്‍ത്തുന്നത്. വെള്ളക്കാരനും കറുത്തവര്‍ഗ്ഗക്കാരനും രണ്ടുനീതി കല്പിച്ച ചരിത്രം പഠിച്ച നാം തന്നെയതിന്റെ മറ്റൊരുമുഖം ഭംഗിയായി അരങ്ങേറുന്നു. അറിവില്ലായ്മയുടെ കൊടുമുടി പൂകിയ ഒരുജനതയെന്ന് ഇതിനെ വിശേഷിപ്പിക്കാം. 

ഇന്നത്തെ രാഷ്ട്രീയ ഒച്ചപ്പാടില്‍ കേരളത്തെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം ആരാണുവെച്ചത് ? ഏതുരാഷ്ട്രീയപ്പാര്‍ട്ടി, എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതുന്നയിച്ചത്?. കേരളം മുന്‍പും ഇപ്പോഴും ഭരിക്കുന്ന ഗവണ്‍മെന്റുകളുടെ പിടിപ്പുകേടല്ലെ ?. അങ്ങനെ സംഭവിക്കാത്തിടത്തോളം ഇതൊരു മതാതിഷ്ടിതമല്ലേ?. ഈ  മതേതരമായ രാജ്യത്ത് മതാതിഷ്ടിതമായൊരു സംസ്ഥാനം ആവശ്യപ്പെടുകയെന്നത് രാജ്യദ്രോഹപരമായ കുറ്റമല്ലെ?. ഹിന്ദുസംസ്‌കാരം ഉള്‍ക്കൊള്ളുന്ന ഈ രാജ്യത്ത് ഏതുമതത്തിന്നും സര്‍വ്വ സ്വാതന്ത്ര്യം വാഴാം. എന്നാല്‍ മറ്റേതെങ്കിലും മതത്തിന്റെ ഭൂരിപക്ഷമോ സര്‍വ്വ സ്വാതന്ത്ര്യമൊ വന്നാല്‍ മറ്റെല്ലാമതങ്ങളും പലായനം ചെയ്യണ്ടതായിവരില്ലെ?. ഹിന്ദു സംസ്‌കാരത്തെ സംബന്ധിച്ച് രാജ്യമോ, മതമോ, പലായനമോ ഭയപ്പാടുനല്‍കുന്നില്ല. ഇതൊരറിവാണ് ഈ അറിവിന്റെ വെളിച്ചത്തിലൂടെയാണൊരു സംസ്‌കാരം രൂപംകൊണ്ടതും മറ്റുമതങ്ങളെ കൈപിടിച്ചുയര്‍ത്തിയതും. ഇതുമനുഷ്യമനസ്സിലാണുനിലകൊള്ളുന്നത്. 

ഇതിന്റെ നിലനില്‍പ്പിന് രാജ്യമോ മതമോ രാഷ്ട്രീയമോ ആവശ്യമില്ലന്നു മാത്രമല്ല ഇതിലൂടെയാണിപ്പറഞ്ഞവയെല്ലാം ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ നിലകൊള്ളുന്നതും. ഈ ധര്‍മ്മത്തിന്റെ അളവറ്റ അറിവുകള്‍ പല കാലഘട്ടങ്ങളിലായി അറിവില്ലായ്മയിലൂടെ നശിപ്പിക്കപ്പെട്ടപ്പോഴും യാതൊരെതിര്‍പ്പും ഉണ്ടാകാതിരുന്നത് അറിവുള്ളവന്റെ മനസ്സിലതുനിറഞ്ഞിരിക്കുകയും. അറിവില്ലാത്തവന് പകര്‍ന്നു കൊടുക്കാന്‍ വെച്ചിരുന്നത് നശിക്കുകയുമാണുണ്ടായത്. ഇവിടെ ആര്‍ക്കാണു നഷ്ടം സംഭവിച്ചത്.?

ഇപ്പോഴുമതുതന്നെയാണുസംഭവിച്ചുകൊണ്ടിരിക്കുന്നത്. ഹിന്ദുസനാതന ധര്‍മ്മത്തിന്റെ അടിത്തറയില്‍ സംജാതമായ ഭാരതമെന്ന രാജ്യം. അറിവിന്റെയും സംസ്‌കാരത്തിന്റെയും ഉറവിടമാണന്നും ലോകോപകാരപ്രദമായ ശാസ്ത്ര സാങ്കേതിക വിദ്യകളാല്‍ മാനവരാശിക്ക് ഗുണങ്ങള്‍ മാത്രം സംഭാവനചെയ്തതെന്ന് ലോകരാജ്യങ്ങളൊന്നടങ്കം അഭിമാനംകൊള്ളുന്ന ഈ ഭാരതം. സര്‍വ്വ മതങ്ങളേയും ഒരുപോലെ ലാളിച്ചു പരിഭോഷിപ്പിക്കുന്ന ഈ മണ്ണില്‍ ആര്‍ക്കാണ് സ്വാര്‍ത്ഥത വളരുന്നത്?. ആര്‍ക്കാണീവെറുംമ്മണ്ണുവേണ്ടത്?. അധികാരമോഹികള്‍ക്കോ?. അതോ മതംവളര്‍ത്താന്‍ വേണ്ടിയൊ?. അതോ ഈ  ഹിന്ദുധര്‍മ്മം നശിപ്പിക്കാന്‍വേണ്ടിയൊ?. .. ഹിന്ദുധര്‍മ്മത്തിനുനില്‍ക്കാന്‍ മണ്ണല്ല മനസ്സാണുവേണ്ടത്. മണ്ണാരെടുത്താലും, അറിവെടുക്കാന്‍ സാധ്യമല്ലല്ലൊ. എത്രയോ കാലഘട്ടങ്ങളിലൂടിതുനടന്നിരിക്കുന്നു. എന്നിട്ടുമീധര്‍മ്മത്തിനെന്തു കോട്ടമാണു സംഭവിച്ചത്!.

കോട്ടം സംഭവിച്ചത് ലോകജനതക്കുമാത്രം. കിട്ടേണ്ട അറിവിന്റെ ബഹുഭൂരിപക്ഷവും നഷ്ടപ്പെടുത്തി മാത്രമല്ല ഇതിന്റെ പിന്‍തുടര്‍ച്ചയായി വരേണ്ടതായ ശാസ്ത്ര സാങ്കേതിക മികവുകള്‍ നൂറുകണക്കിനുവര്‍ഷം പിന്നോട്ടാട്ടിപ്പായിച്ചില്ലേ?. ചുരുക്കി പറഞ്ഞാല്‍ ഇന്നു ഭൂമുഖത്തു താമസിക്കുന്ന നാം അറിവില്‍ നൂറ്റാണ്ടുകളോളം  പിന്നിലാണ് ഇവിടെ ഈ ഭാരതമണ്ണില്‍ ജനിച്ചതു മോശമായന്നുപോലുംധരിക്കുന്ന രാഷ്ട്രീയ, മാധ്യമ, സാംസ്‌കാരിക വര്‍ഗ്ഗം ഒന്നോര്‍ക്കണം. ഇവിടെ നിങ്ങളെ എതുകാര്യത്തിനാണ് ഹിന്ദുധര്‍മ്മം  തടഞ്ഞിട്ടുള്ളത്? മറ്റുമതങ്ങളെ പഠിക്കുന്നതിനൊ? മറ്റു മതധര്‍മ്മം  മനസ്സിലാക്കുന്നതിനൊ? ഏതുമതം നല്ലതെന്നറിഞ്ഞതില്‍ സ്വമേഥയാ വിശ്വസിക്കുന്നതിലോ?. എവിടെയാണ്  പറയൂ. മറ്റുമതങ്ങളെപ്പോലെ ഇത്തരത്തിലൊരു ചിന്താഗതി ഹിന്ദുവിനുണ്ടായിരുന്നുവെങ്കില്‍ ഇവിടൊരുമതവും വളരില്ല. ഹിന്ദുധര്‍മ്മം ഒന്നേ ആഗ്രഹിച്ചൊള്ളു മറ്റുമതങ്ങളിലും മനുഷ്യരാശിക്കുപകാരപ്രദമായവയെ മനസിലാക്കുകയും സ്വീകരിക്കുകയും അവയെ ലോകോത്തര നിലവാരത്തില്‍ എത്തിച്ച് മനുഷ്യരാശിയെ അറിവാകുന്ന ഈശ്വരനിലേക്ക് ലയിപ്പിക്കുക. 

പ്രസന്നന്‍. ബി. കട്ടച്ചിറ, 

കായംകുളം

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.