തലശ്ശേരി: പരീക്ഷ കഴിഞ്ഞിറങ്ങിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കെഎസ്ടിഎ നേതാവും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനുമായ അധ്യാപകനെതിരെ തലശ്ശേരി പോലിസ് കേസെടുത്തു. കടമ്പൂര് സ്കൂള്‍ അദ്ധ്യാപകനും പന്ന്യന്നൂര്‍ സ്വദേശിയുമായ വിജയകമാറിനെതിരെയാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ ദിവസം തലശ്ശേരി ഗവ.ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന പ്ലസ്ടു കമ്പ്യൂട്ടര്‍ പരിക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാര്‍ത്ഥിനിയെയാണ് സ്റ്റാഫ് റൂമിലേക്ക് വിളിച്ചു വരുത്തി ഇന്‍വിജിലേറ്ററായിരുന്ന അധ്യാപകന് പീഡിപ്പിച്ചതത്രെ. പെണ്‍കുട്ടി ചൈല്‍ഡ് ലൈനിന് നല്കിയ വിവരത്തെത്തുടര്‍ന്ന് അവരുടെ നിര്‍ദ്ദേശ പ്രകാരമാണ് അധ്യാപകനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: