മോഷണസംഘം പിടിയില്‍

Monday 25 June 2018 9:59 pm IST

 

മട്ടന്നൂര്‍: ചെറുപുഴ ചുണ്ടയില്‍, പാടിയോട്ടുചാല്‍ എന്നിവിടങ്ങളിലെ മലഞ്ചരക്ക് കടകളില്‍ മോഷണം നടത്തിയ സംഘം മട്ടന്നൂര്‍ പോലീസിന്റെ പിടിയില്‍. കുപ്രസിദ്ധ മോഷ്ടാവ് നടുവില്‍ പുലികുരുമ്പ സ്വദേശി തൊരപ്പന്‍ സന്തോഷ് എന്ന എന്‍.വി.സന്തോഷ് (36), ഇയാളുടെ കൂട്ടാളി ആറളം കീഴ്പള്ളി സ്വദേശി പുളിവേലില്‍ ജോഷി (43) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം 12ന് പുലര്‍ച്ചെ ചെറുപുഴ ചുണ്ടയിലെ രവീന്ദ്രന്റെ മലഞ്ചരക്ക് കട കുത്തിതുറന്ന് 6 ക്വിന്റല്‍ അടക്കമോഷ്ടിച്ച ഇവര്‍ 19ന് പാടിയോട്ടുചാലിലെ കുര്യാക്കോസിന്റെ കുന്നത്തറ ട്രഡേര്‍സ് കുത്തിതുറന്ന് 10 ചാക്ക് കുരുമുളകും മോഷ്ടിച്ചിരുന്നു.

കവര്‍ച്ചാ മുതല്‍ ചുവന്ന ഓട്ടോടാക്‌സിയില്‍ കടത്തുന്ന നിരീക്ഷണ ക്യാമറ ദൃശ്യം ചെറുപുഴ പോലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വണ്ടിയുമായി മട്ടന്നൂരില്‍ വച്ച് വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നതിനിടെ മട്ടന്നൂര്‍ പോലീസ് പിടികൂടിയ ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചെറുപുഴയിലെ കവര്‍ച്ചയുടെ ചുരുളഴിയുന്നത്. രണ്ട് ഡസനിലധികം മോഷണക്കേസുകളിലെ പ്രതിയാണ് തൊരപ്പന്‍ സന്തോഷ്. കവര്‍ച്ച ചെയ്ത കുരുമുളകും അടക്കയും പയ്യാവൂര്‍, ചെമ്പേരി, ഇരിട്ടി എന്നിവിടങ്ങളില്‍ വില്‍പ്പന നടത്തിയതായി പ്രതികള്‍ സമ്മതിച്ചു. പെരിങ്ങോം എസ്‌ഐ. എം.സുജിത്, സിനിയര്‍ സിപിഓമാരായ ശശിധരന്‍ കക്കറ, അബ്ദുള്‍ ജബ്ബാര്‍, സിപിഒ രാകേഷ്, െ്രെഡവര്‍ മഹേഷ് എന്നിവര്‍ അടങ്ങിയ സംഘത്തിന്റെ അന്വേക്ഷണത്തിനടയിലാണ് പ്രതികള്‍ പിടിയിലായത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.