പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ മുമ്പ് നടത്തിയത് നിരവധി മോഷണങ്ങള്‍ പിടിയിലായത് പഴുതടച്ച അന്വേഷണത്തിനൊടുവില്‍

Monday 25 June 2018 10:07 pm IST

 

കണ്ണൂര്‍: പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഇതിന് മുമ്പ് നിരവധി് മോഷണങ്ങള്‍ നടത്തിയതായി പോലീസ്. പുതിയങ്ങാടി സ്വദേശികളായ എ.പി.റഫീഖ്, കെ.വി.നൗഷാദ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മൂന്നു കിലോഗ്രാമോളം സ്വര്‍ണമാണ് ലഭിച്ചത്. മാടായി, മാട്ടൂല്‍ പഞ്ചായത്തുകളില്‍ സമീപകാലത്തു നടത്തിയ ആറു കവര്‍ച്ചകളെക്കുറിച്ചും ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി.

പ്രതികളെ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഹാജരാക്കിയ പോലീസ് ഇവരില്‍നിന്നു പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഈ മാസം എട്ടിനാണ് പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപത്തെ അല്‍ഫത്വീബി ജ്വല്ലറിയില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയത്. കടയുടമയും ജീവനക്കാരും ജുമാ നമസ്‌കാരത്തിനു പോയ സമയത്തായിരുന്നു മോഷണം. മോഷ്ടാക്കള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.

ജ്വല്ലറിക്കവര്‍ച്ചാക്കേസിലെ മുഖ്യ പ്രതികള്‍ പിടിയിലായതോടെ നിര്‍ണ്ണായകമായ പല മോഷണക്കേസുകളും ചുരുളഴിഞ്ഞേക്കും. കഴിഞ്ഞദിവസം പിടിയിലായ പ്രതികള്‍ക്ക് പല മോഷണക്കേസുകളിലും പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ജില്ലയിലെ പല മോഷണ ക്കേസുകളും തെളിയിക്കാന്‍ കഴിയുമെന്ന പ്രതീഷയിലാണ് പോലീസ്. വര്‍ഷങ്ങളായി െ്രെകംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസുള്‍പ്പെടെ പത്തുകേസുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയതായി അറിയുന്നു. 

ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിന്റെയും തളിപ്പറമ്പ ഡിവൈഎസ്പി എ.വി.വേണുഗോപാലിന്റെയും പഴയങ്ങാടി എസ്‌ഐ ബിനു മോഹന്റെയും നേതൃത്വത്തിലായിരുന്നു പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാക്കേസ് അന്വേഷിച്ചത്. കഴിഞ്ഞ 8 ന് പട്ടാപ്പകലാണ് പഴയങ്ങാടി അല്‍ഫത്തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ പൂട്ടുപൊളിച്ചാണ് കവര്‍ച്ചാസംഘം മൂന്ന് കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് പ്രതികളായ റഫീനെയും നൗഷാദിനെയും പോലീസ് പിടികടുന്നത്. കണ്ണൂരിലെ മോഷണക്കേസുകളിലും ഇവര്‍ക്കുള്ള പങ്ക് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 

കേസന്വേഷണവുമായി ബന്ധപ്പെട്ട് നാലായിരത്തോളം സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചിരുന്നു. 

ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രത്തിന്റെ മേല്‍നോട്ടത്തില്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിയത്. പതിഞ്ചംഗസംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്. 2014ല്‍ പുതിയങ്ങാടി ജിന്ന് റോഡിലെ വീട്ടില്‍ നിന്ന് 81 പവന്‍ കവര്‍ന്ന കേസ് നാളുകളായി െ്രെകംബ്രാഞ്ച് അന്വേഷിച്ചുവരുന്നതാണ്. ഈ കേസുള്‍പ്പെടെ പത്തുകേസുകളാണ് പ്രതികളുടെ അറസ്റ്റോടെ തെളിഞ്ഞത്. ജൂണ്‍ എട്ടിന് ഉച്ചയ്ക്ക് ജ്വല്ലറി ഉടമ എ.പി.ഇബ്രാഹിമും ജീവനക്കാരും വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പോയ സമയത്താണ് പഴയങ്ങാടിയിലെ അല്‍ഫത്തീബിയില്‍ കവര്‍ച്ച നടക്കുന്നത്. സ്‌കൂട്ടറിലെത്തി കവര്‍ച്ച നടത്തിയ സംഘം പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ വരെ പോയശേഷം റഫീഖിന്റെ കാറിലാണ് പിന്നീട് മോഷണ മുതല്‍ കടത്തിയത്. കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും റഫീഖും നൗഷാദും തുല്യമായി വീതിച്ചെടുത്തു. കവര്‍ച്ച നടത്തിയ സ്വര്‍ണ്ണം മോഷ്ടാക്കള്‍ തൂക്കി നോക്കിയിരുന്നു. 2.880 കിലോഗ്രാം സ്വര്‍ണ്ണമാണ് മോഷ്ടിച്ചതെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ഇത് ജ്വല്ലറി ഉടമയും സ്റ്റോക്ക് രജിസ്റ്റര്‍ നോക്കി ശരിവെച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടെ 163 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഇവര്‍ വീടുകളില്‍ നിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാടിനെ ഞെട്ടിച്ച കവര്‍ച്ചയില്‍ ഉള്‍പ്പെട്ട പ്രതികള്‍ പിടിയിലായ സന്തോഷത്തിലാണ് നാട്ടുകാര്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.