സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് 8 ന്

Monday 25 June 2018 10:08 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ ഏകെജി സഹകരണ ആശുപത്രിയുടെ നേതൃത്വത്തില്‍ ജൂലായ് 8 ന് മെഗാമെഡിക്കല്‍ ക്യാമ്പ് നടത്തുമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ നടത്തുന്ന ക്യാമ്പില്‍ കാര്‍ഡിയോളജി,നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജ്ജറി, മാക്‌സിലോപേഷ്യല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ജനറള്‍ സര്‍ജറി, ഗൈനോക്കോളജി, സ്ത്രീ രോഗം, ശിശുരോഗം ഇഎന്‍ടി, ത്വക്ക് രോഗം, നേത്രരോഗം, ദന്തരോഗം തുടങ്ങി ആശുപത്രിയിലെ 14 ഓളം സ്‌പെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും. കൂടാതെ ഇസിജി ഉള്‍പ്പെടെയുളള വിവിധങ്ങളായ പരിശോധനാ സൗകര്യങ്ങളും രോഗികള്‍ക്ക് ആവശ്യമായ മരുന്ന് സൗകര്യങ്ങളും ക്യാമ്പില്‍ ലഭ്യമാക്കും. രാവിലെ 9 മണിമുതല്‍ വൈകുന്നേരം 3 വരെയാണ് ക്യാമ്പ്. കൂടാതെ മഴക്കാല രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് ഒരു എക്‌സിബിഷനും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കും. ക്യാമ്പില്‍ ചികിത്സ തേടാന്‍ ആഗ്രഹിക്കുന്നവര്‍ കണ്ണൂര്‍ ഏകെജി ആശുപത്രിയില്‍ 04972762500, 762406,9895399768 എന്നീ നമ്പറുകളില്‍ മുന്‍കൂട്ടി പേര്‍ രജിസ്ട്രര്‍ ചെയ്യണം. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.