കരാറിനകം സഹകരണ ബാങ്ക്; ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണം: ബിജെപി

Monday 25 June 2018 10:09 pm IST

 

കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള കരാറിനകം സര്‍വ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടില്‍ പുതിയ നോട്ടീസ് നല്‍കി നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് എത്രയുംവേഗം നടപ്പിലാക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ബാങ്കില്‍ വന്‍ അഴിമതി നടത്തുകയാണ്. ബാങ്ക് കെട്ടിടത്തിനായി സ്ഥലം വാങ്ങിയതില്‍ ക്രമക്കേട്, വ്യാജരേഖ ചമക്കല്‍, പണയസ്വര്‍ണ്ണം മോഷണം തുടങ്ങിയ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ ഭരണസമിതിയും ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥരും ഒരു വിഭാഗം സിപിഎം നേതാക്കളുമാണ്. നേതാക്കളുടെ ഭാര്യയും മകളും അടങ്ങുന്ന ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തിനിടെയാണ് സിപിഎം കുറുവ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന രാജേന്ദ്രന്റെ ദുരൂഹമരണം. ഈ മരണത്തെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ ജില്ലാ പോലീസ് ചീഫ് തയ്യാറാകണം. കോടികളുടെ അഴിമതിയുമായി ഒരു കോണ്‍ഗ്രസ് നേതാവിനുള്ള ബന്ധത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്ന് വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.