ഗോളടിച്ചിട്ടും സാദിയോ മാനെയ്ക്ക് നിരാശ

Tuesday 26 June 2018 3:10 am IST

മോസ്‌ക്കോ: ലോകകപ്പില്‍ ആദ്യ ഗോള്‍ നേടിയിട്ടും സെനഗല്‍ സ്‌ട്രൈക്കര്‍ക്ക് സാദിയോ മാനെയ്ക്ക് അതൃപതി. ജപ്പാനെതിരായ മത്സരത്തിലാണ് മാനെ ലോകകപ്പിലെ തന്റെ ആദ്യ ഗോള്‍ നേടിയത്. മത്സരം സമിനില (2-2) ആയി. മത്സരഫലത്തില്‍ നിരാശനാണ്. വിജയിക്കാന്‍ കഴിയുമായിരുന്ന മത്സരമാണിത്. പക്ഷെ സമനില വഴങ്ങേണ്ടിവന്നു. ഇതില്‍ താന്‍ നിരാശനാണ് ഇതാദ്യമായി ലോകകപ്പ് കളിക്കുന്ന മാനെ പറഞ്ഞു.

ഞങ്ങളുടെ തുടക്കം ഗംഭീരമായിരുന്നു. ഗോളുകളും നേടി. പക്ഷെ ജപ്പാന്‍ ഗോള്‍ മടക്കി സമനില പിടിച്ചു. ജപ്പാന്റെ രണ്ട് ഗോളുകളും തടയാനാകുമായിരുന്നു. ജപ്പാനെ വിലകുറച്ചു കാണാനാകില്ല. മികച്ച പ്രകടനമാണ് അവര്‍ കാഴചവെച്ചത്. ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ച അവര്‍ രണ്ട് ഗോളും നേടി.

ജപ്പാനെതിരെ സാനെയാണ് സെനഗലിന്റെ ആദ്യ ഗോള്‍ നേടിയത്. പതിനൊന്നാം മിനിറ്റില്‍ യൂസഫിന്റെ ലക്ഷ്യം തെറ്റിയ ഷോട്ട് മാനെ ഗോള്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ഈ ഗോള്‍ മികവിന് കളിയിലെ കേമനുള്ള പുരസ്‌കാരം സാനെയ്ക്ക് സ്വന്തമായി. 

സാനെയുടെ പ്രകടനത്തില്‍ സെനഗല്‍ കോച്ച് അലിയു സിസ്സി സംതൃപ്തനല്ല. മാനെ തന്റെ കഴിവിനൊത്ത പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഞങ്ങളുടെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ മാനെയില്‍ നിന്ന് ഏറെ പ്രതീക്ഷിക്കുന്നുണ്ട്. കൊളംബിയക്കെതിരായ മത്സരത്തില്‍ മാനെ മിന്നുന്ന കളി പുറത്തെടുക്കുമെന്ന് സിസി പറഞ്ഞു.

ഗ്രൂപ്പ് എച്ചില്‍ ജപ്പാനും സെനഗലും നാലു പോയിന്റു വീതം നേടി ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. അവസാന മത്സരങ്ങളില്‍ സെനഗല്‍ കൊളംബിയയേയും ജപ്പാന്‍ പോളണ്ടിനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.