സൗദി അറബ്യേക്ക് ആശ്വാസ വിജയം

Tuesday 26 June 2018 3:10 am IST

മോസ്‌ക്കോ: ലോകകപ്പില്‍ നിന്ന് പുറത്തായ സൗദി അറേബ്യക്ക് ആശ്വാസ വിജയം. ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ അവര്‍ ഈജിപ്ത്തിനെ ഒന്നിനെതിരെ രണ്ട്‌ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.സല്‍മാന്‍ അല്‍ ഫറാജും സലേം അല്‍ ദാസരിയുമാണ് സൗദിക്കായി ഗോളുകള്‍ നേടിയത്. സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയാണ് ഈജിപ്ത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്.

ഒരു ഗോളിന് പിന്നിട്ടുനിന്ന സൗദി ശക്തമായ തിരിച്ചുവരവിലൂടെയാണ് വിജയം പിടിച്ചത്. 22-ാം മിനിറ്റില്‍ മുഹമ്മദ് സല ഈജിപ്തിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ പെനാല്‍റ്റി ഗോളാക്കി സാല്‍മാന്‍ സൗദിക്ക് സമനില നേടിക്കൊടുത്തു.രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ സലേം സൗദിയുടെ വിജയഗോളും നേടി.

ലോകകപ്പില്‍ ഏറെ പ്രതീക്ഷയോടെ എത്തിയ ഈജിപ്ത്തിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഒറ്റ പോയിന്റും നേടാതെയാണ് അവര്‍ പുറത്താകുന്നത്. അതേസമയം,സൗദി മൂന്ന് പോയിന്റുമായി ഉറുഗ്വെയ്ക്കും റഷ്യക്കും പിന്നില്‍ മൂന്നാം സ്ഥാനക്കാരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.