ആരോഗ്യം ശ്രദ്ധിക്കണം; തളർന്ന് വീണ സൈനികനോട് മോദി

Tuesday 26 June 2018 3:15 am IST

ന്യൂദല്‍ഹി: ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ സീഷെല്‍സ് പ്രധാനമന്ത്രി ഡാനി ഫോറെക്ക് ഇന്നലെ രാഷ്ട്രപതി ഭവനില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നതിനിടെ കുഴഞ്ഞുവീണ സൈനികന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാവിലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദും മോദിയും സീഷെല്‍സ് പ്രധാനമന്ത്രിക്ക് ഔദ്യോഗിക സ്വീകരണം നല്‍കിയത്. 

കനത്ത ചൂട് സഹിക്കാനാവാതെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കാനുണ്ടായിരുന്ന വ്യോമസേനാംഗങ്ങളില്‍ ഒരാള്‍ കുഴഞ്ഞുവീണു. ചടങ്ങ് കഴിഞ്ഞപ്പോള്‍ മോദി സൈനികന്റെ അടുത്തെത്തുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. 

ഏതാനും മിനിട്ട് സൈനികനൊപ്പം ചെലവഴിച്ച പ്രധാനമന്ത്രി ആരോഗ്യം സൂക്ഷിക്കണമെന്ന ഉപദേശവും നല്‍കിയാണ് ഔദ്യോഗിക വസതിയിലേക്ക് മടങ്ങിയത്. മാസങ്ങളായി കനത്ത ചൂടില്‍ വലയുന്ന ദല്‍ഹിയില്‍ താപനില നാല്‍പത്തിയേഴ് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.