കനത്ത മഴയിൽ വിറങ്ങലിച്ച് മുംബൈ; നാല് മരണം

Tuesday 26 June 2018 8:00 am IST

മുംബൈ: കനത്ത മഴയിൽ ദുരിതം നിറഞ്ഞ് മുംബൈ. മഴക്കെടുതിയിൽ മുംബൈയിൽ മരിച്ചവരുടെ എണ്ണം നാലായി. നഗരങ്ങളും സമീപപ്രദേശങ്ങളും വെള്ളക്കെട്ടുകളിൽ മുങ്ങി.  മുംബൈ നഗരത്തില്‍ റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും തടസ്സപ്പെട്ടു.

മാലദിന്റെ പരിസരപ്രദേശത്ത് ഉണ്ടായ കുഴിയില്‍ വീണാണ് ഒരാള്‍ മരിച്ചത്. എംജി റോഡില്‍ മെട്രോ സിനിമാസിനു സമീപം മരം കടപുഴകി വീണാണ് രണ്ടുപേര്‍ മരിച്ചത്.അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

താനെയിലെ വഡോളില്‍ ശക്തമായ മഴയില്‍ വീടിന്റെ ഭിത്തിയിടിഞ്ഞുവീണാണ് 13 വയസുകാരനായ കുട്ടി മരിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയിലെ വാടാലയില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു മുകളില്‍ മതില്‍ തകര്‍ന്നുവീണു.മുംബൈ, അഹമ്മദാബാദ് എക്‌സ്പ്രസ് വേ വെള്ളത്തിനടിയിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.