പോർച്ചുഗലിനെ സമനിലയിൽ കുരുക്കി ഇറാൻ

Tuesday 26 June 2018 8:19 am IST

മോസ്കോ: ജയിക്കാനിറങ്ങിയ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച്‌ ഇറാന്‍. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്കിലൂടെയാണ് ഇറാന്‍ സമനില പിടിച്ചെടുത്തത്(1-1).

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയ ആവേശപ്പോരാട്ടത്തില്‍ വെറ്ററന്‍ വിങ്ങര്‍ റിക്കാര്‍ഡോ കരെസ്മ പോര്‍ച്ചുഗലിനു വേണ്ടിയും, അന്‍സാരിഫര്‍ദ് ഇറാനു വേണ്ടി പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച്‌  ഗോള്‍ നേടി.

മൂന്നു കളികളില്‍ നിന്ന് അഞ്ചു പോയിന്റ് നേടി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍ 30ന് യുറഗ്വായെ നേരിടും. അതേ സമയം നാലു പോയിൻ്റുള്ള ഇറാന്‍ പുറത്തായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.