ദാസ്യപ്പണി; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്‌

Tuesday 26 June 2018 8:55 am IST

തിരുവനന്തപുരം: അടിമപ്പണി ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. പോലീസ് ആസ്ഥാനത്ത് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലാണ് യോഗം.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉള്‍പ്പെടെ എസ്.പിമാര്‍ മുതല്‍ മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. പോലീസിന്റെ പെരുമാറ്റം, സേനയിലെ ദാസ്യപ്പണി തുടങ്ങിയ വിവാദങ്ങളുണ്ടായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി തന്നെയാണ് യോഗത്തിന് ചുക്കാന്‍ പിടിച്ചത്. മാത്രമല്ല ഇന്ന് വൈകുന്നേരം തന്നെ തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗവും ഡി.ജി.പി വിളിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.