അറക്കല്‍ ആയിഷ സൈനബ ബീവി അന്തരിച്ചു

Tuesday 26 June 2018 11:18 am IST
അറക്കല്‍ രാജ കുടുംബത്തിലെ 37-ാമത്തെ ബീവിയായ സുല്‍ത്താന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു പദവിയേല്‍ക്കുന്നത്. കബറടക്കം ഇന്ന് വൈകിട്ട് 4ന് തലശേരി ഓടശേരി പള്ളി കബര്‍സ്ഥാനില്‍.

കണ്ണൂര്‍: അറക്കല്‍ രാജവംശത്തിന്റെ ഏറ്റവും അവസാനത്തെ കണ്ണി  അറക്കല്‍ ആദിരാജ ആയിഷ സൈനബ ബീവി( 93 ) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം.

പരേതനായ സി.ഒ മൊയ്തു കേയിയുടെ ഭാര്യയാണ്. മക്കള്‍: ആദിരാജ ഷഹീദ, മുഹമ്മദ് സിദ്ധീഖ്, മുഹമ്മദ് റാഫി, മുഹമ്മദ് ഷംസീര്‍, പരേതനായ മുഹമ്മദ് റൗഫ്. മ രുമക്കള്‍: പരേതനായ എ.പി.എം മൊയ്തു, സാഹിറ, സാജിദ, നസീമ.

അറക്കല്‍ രാജ കുടുംബത്തിലെ 37-ാമത്തെ ബീവിയായ സുല്‍ത്താന സൈനബ ആയിഷാബി 2006 സെപ്തംബര്‍ 27നായിരുന്നു പദവിയേല്‍ക്കുന്നത്. കബറടക്കം ഇന്ന് വൈകിട്ട് 4ന് തലശേരി ഓടശേരി പള്ളി കബര്‍സ്ഥാനില്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.