അയോദ്ധ്യ: അയോധ്യയില്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പായി രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയില്‍ നടന്ന സന്യാസിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് നാം ജീവിക്കുന്നതെന്നും ജനാധിപത്യത്തിന്റെ ഓരോ ഘടകങ്ങള്‍ക്കും അതിന്റേതായ പങ്കുണ്ടെന്ന കാര്യം മനസ്സില്‍ വെച്ചുകൊണ്ടു വേണം പ്രവര്‍ത്തിക്കാനെന്നും ആദിത്യനാഥ് പറഞ്ഞു.
ക്ഷേത്രം പണിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും എന്നാല്‍ നിങ്ങള്‍ കുറച്ചു കാലംകൂടി ക്ഷമയോടെ കാത്തിരിക്കണമെന്നും ആദിത്യനാഥ് സന്യാസിമാരോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: