മരം മുറിച്ചു കടത്തല്‍: മാണിയുടെ മരുമകനെതിരെ കേസെടുത്തു
Tuesday 26 June 2018 12:30 pm IST
വയനാട്: കെ.എം മാണിയുടെ മരുമകന്റെ പ്ലാന്റേഷന്സിനെതിരെ കേസ്. നിക്ഷിപ്ത വനഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയതിനെതിരെയാണ് കേസ് എടുത്തത്. വയനാട് ചെതലയത്താണ് കോഫി പ്ലാന്റേഷന്‍സ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് നിന്നും ഇരുന്നൂറോളം മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു.
മരം വനംവകുപ്പ് പിടിച്ചെടുത്തു. പ്ലാന്റേഷന്‍സിന്റെ മൂന്ന് ഉടമകള്‍ക്കെതിരെയാണ് കേസെടുത്തത്. മാണിയുടെ മരുമകന് രാജേഷും പിതൃ സഹോദരങ്ങളുമാണ് ഉടമകള്‍. കേസില്‍ പ്ലാന്റേഷന്‍സ് മാനേജരടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു. വനഭൂമി കഴിഞ്ഞവര്‍ഷമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.