നക്ഷത്രങ്ങൾ തിളങ്ങാത്ത രാത്രി

Tuesday 26 June 2018 1:43 pm IST

സരൻസ്കിൽ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽട്ടി കിക്ക് ഇറാനിയൻ ഗോൾകീപ്പർ തടുത്തപ്പോൾ കൂടുതൽ ആശ്വസിച്ചിട്ടുണ്ടാവുക സാക്ഷാൽ ലയണൽ മെസിയുടെ ആരാധകരാവും. വിജയമുറപ്പിക്കാൻ ' വീണ് ' കിട്ടിയ അവസരമാണ് റൊണാൾഡോ തുലച്ചത് .

ഒന്നുകൊണ്ടും നല്ലതായിരുന്നില്ല കഴിഞ്ഞ രാത്രി . നക്ഷത്രങ്ങൾ മിന്നാത്ത രാത്രി . ആദ്യ മത്സരങ്ങളിലെ ആവേശക്കാഴ്ചകൾ ഇറാനെതിരെ പ്രകടമായില്ല അൻസരിഫാർഡിന്റെ ക്ളാസിക് ഗോൾ മാറ്റിനിർത്തിയാൽ വിജയിക്കാനുള്ള വകയൊന്നും പറങ്കിപ്പാളയത്തിൽ ബാക്കിയുണ്ടായിരുന്നില്ല. 

അൻപത്തിമൂന്നാം മിനുട്ടിൽ വിജയമുറപ്പിക്കാൻ കിട്ടിയ അവസരം റൊണാൾഡോ തന്നെ കളഞ്ഞു. പിന്നെ ഉള്ള ഗോളിന്റെ വലിപ്പത്തിൽ കളി തീർത്തെടുക്കാനുള്ള പങ്കപ്പാട്. ... റൊണാൾഡോയ്ക്ക് സാധിക്കാത്തത് ഇറാൻ നടത്തിക്കാണിച്ചു. തൊണ്ണൂറാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി വലയിലെത്തിച്ച് സമനില നേടി അവർ. .. പോർച്ചുഗലിന് ഇനി തോൽവി മരണമാണ്. അടുത്ത എതിരാളികൾ സുവാരസിന്റെ ഉറുഗ്വെ . ... ഇക്കണ്ടതൊന്നും പോരാതെ വരും എന്ന് സാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.