പാക്കിസ്ഥാൻ്റെ പൊള്ളത്തരങ്ങൾ വിലപ്പോകില്ല

Tuesday 26 June 2018 2:27 pm IST

യുണൈറ്റഡ് നേഷന്‍സ് : ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് യുഎന്നിൽ ഇന്ത്യ. കശ്മീർ സംബന്ധിച്ച് പാക് പ്രതിനിധി യുഎന്നിൽ നടത്തിയ പ്രസ്താവനകൾക്ക് മറുപടി നൽകുകയായിരുന്നു ഇന്ത്യൻ പ്രതിനിധി സന്ദീപ് കുമാർ ബയ്യപ്പ. 

പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്ന അര്‍ത്ഥശൂന്യമായ പ്രസ്താവനകൾ കൊണ്ട് സത്യത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ സംബന്ധിച്ച്‌ അനാവശ്യവും അനുചിതവുമായി ഐക്യരാഷ്ട്ര സഭ പോലെയുള്ള ഒരു അന്താരാഷ്ട്ര വേദിയെ പാകിസ്ഥാൻ ഉപയോഗിക്കുകയാണെന്ന്  സന്ദീപ് കുമാര്‍ ബയ്യപ്പ തുറന്നടിച്ചു.

ജമ്മു കശ്മീര്‍ വിഷയം ദുരുദ്ദേശപരമായി യുഎന്നില്‍ ഉന്നയിക്കാനുള്ള ശ്രമം പാക്കിസ്ഥാൻ ഇതിനു മുന്‍പും നടത്തിയിട്ടുണ്ട്. എന്നാല്‍ അതെല്ലാം ഇന്ത്യൻ ഭാഗത്തുനിന്നുമുള്ള ഇടപെടലുകൾ മൂലം പരാജയപ്പെടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.