ന്യൂദല്‍ഹി: രാജ്യത്ത് പാസ്പോര്‍ട്ട് നടപടി ക്രമങ്ങള്‍ ലളിതമാക്കി വിദേശകാര്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി പാസ്പോര്‍ട്ട് സേവാ ആപ്പ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്രം അവതരിപ്പിച്ചു.
പാസ്പോര്‍ട്ട് സേവാ ആപ്പ് ഉപയോഗിച്ച് രാജ്യത്തെ എവിടെനിന്നും പാസ്പോര്‍ട്ടിനായി അപേക്ഷിക്കാമെന്ന് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം മറ്റ് നടപടി ക്രമങ്ങളും പാസ്പോര്‍ട്ട് സേവാ ആപ്പിലൂടെ പൂര്‍ത്തിയാക്കാം. ആപ്ലിക്കേഷനില്‍ കൊടുത്ത മേല്‍വിലാസത്തിലായിരിക്കും പോലീസ് വേരിഫിക്കേഷന് നടത്തുക. ഇതേ മേല്‍വിലാസത്തില്‍ പാസ്പോര്‍ട്ട് അയച്ച് തരികയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: