രാമേശ്വരത്ത് നിന്നും എൽടിടിയുടേതെന്ന് കരുതുന്ന ആയുധശേഖരം പിടികൂടി

Tuesday 26 June 2018 3:23 pm IST

തൂത്തുക്കുടി: രാമേശ്വരത്തെ തങ്കച്ചിമഠത്തുനിന്ന് വന്‍തോതില്‍ വെടിക്കോപ്പുകളും സ്‌ഫോടക വസ്തുക്കളും  പോലിസ് കണ്ടെടുത്തു. എല്‍ടിടിഇ ഉപയോഗിച്ചതെന്നു കരുതുന്ന വസ്തുക്കളാണ് കണ്ടെടുത്തത്. സ്‌ഫോടക വസ്തുക്കള്‍ക്ക് 25 വര്‍ഷമെങ്കിലും പഴക്കമുണ്ടാകുമെന്നും പോലീസ് പറഞ്ഞു. 

അന്തോണിയാര്‍പുരം സ്വദേശി സെപ്റ്റിക് ടാങ്കിനുവേണ്ടി നിലം കുഴിച്ചപ്പോഴാണ് ഒരു പെട്ടി നിറയെ വെടിയുണ്ടകള്‍ ലഭിച്ചത്. ഉടന്‍ തന്നെ ഇയാള്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പോലിസ് നടത്തിയ തിരച്ചിലിലാണ് 50 പെട്ടികളിലായി സ്‌ഫോടകവസ്തുക്കളും വെടിക്കോപ്പുകളും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഏതാണ്ട് 5000 ബുള്ളറ്റുകള്‍ വരെ കണ്ടെടുത്തിട്ടുണ്ട്. എല്‍ടിടിഇയുടെ പ്രധാന താവളമായിരുന്നു രാമേശ്വരം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.